PUDUKAD-NEWS-PUTHUKAD-NEWS

എഫ്‌സിആർഎ ബില്ലും പരീക്ഷാ തീയതികളും: ആശങ്ക അറിയിച്ച് മാർ ആൻഡ്രൂസ് താഴത്ത്.

തൃശ്ശൂർ  : കേന്ദ്ര സർക്കാരിന്റെ പുതിയ എഫ്‌സിആർഎ ബില്ല് ഭരണഘടനാവിരുദ്ധവും പൗരന്മാരുടെ അവകാശങ്ങൾക്കു വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബില്ലിലെ വ്യവസ്ഥകൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും സ്വത്തുകൾ കണ്ടുകെട്ടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
​ക്രൈസ്തവരുടെ വിശേഷദിവസങ്ങളായ പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചതിലും ഉദ്യോഗസ്ഥർക്ക് പരിശീലനവും ഹോം വോട്ടിംഗും ഏർപ്പെടുത്തിയതിലും വലിയ വേദനയുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. വിശുദ്ധ ദിനങ്ങളിൽ പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളെയും വിശ്വാസികളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love
See also  സ്വർണവിലയിൽ ഇന്ന് വർധന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top