PUDUKAD-NEWS-PUTHUKAD-NEWS

തെരഞ്ഞെടുപ്പ് ഹരിതചട്ടം: മനുഷ്യച്ചങ്ങല തീർത്തു

തൃശൂർ:ജില്ലാ ശുചിത്വ മിഷൻ്റെയും സ്വീപ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജ് എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. വോട്ട് ചെയ്യുന്നതും ഹരിത ചട്ടവും ഉറപ്പാക്കുകയെന്ന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായാണ് ചങ്ങല തീർത്തത്. ഞാൻ വോട്ട് ചെയ്യും ഹരിത ചട്ടം ഉറപ്പാക്കും എന്ന പ്രതിജ്ഞയും വിദ്യാർഥികൾ ഏറ്റുപറഞ്ഞു. സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പറത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡേയ്സൺ പാണെങ്ങാടൻ, സരിത മോഹൻ, പി രുഗ്മ, ശ്രുതി സുരേന്ദ്രൻ വിദ്യാർഥി ഗോവിന്ദ് കൃഷ്ണ, നിയ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Spread the love
See also  28-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top