പേരാമംഗലം:നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വയോജനങ്ങൾക്കുള്ള വീട്ടിൽ വോട്ട് സൗകര്യം ഉപയോഗിച്ച് കലാമണ്ഡലം ഗോപി വോട്ട് ചെയ്തു. മൈക്രോ ഒബ്സെർവർ കെ ജിനിൽ മോഹൻ, പോളിങ് ഓഫീസർമാരായ കെ പി പ്രസീത, സി സിനി വർഗീസ്, ബിഎൽഒ ഫ്രഡി കുര്യൻ എന്നിവർ തിങ്കളാഴ്‌ച പകൽ 12ന് മുണ്ടൂരിലെ കലാമണ്ഡലം ഗോപിയുടെ വീട്ടിൽ എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.


