ചാലക്കുടി: ചാലക്കുടിപ്പുഴയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര കാരപ്പുള്ളി പ്രജിനി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചാലക്കുടി അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. പുഴപ്പാലത്തിന് മുകളിൽ സൈക്കിളിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിൽ പുഴയോരത്ത് ചെരിപ്പുകളും കണ്ടെത്തി. തുടർന്നാണ് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരമേശ്വരൻ. അമ്മ: അജിത. സഹോദരൻ പ്രാൺ.


