PUDUKAD-NEWS-PUTHUKAD-NEWS

ബസ് യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു

ചേലക്കരെ:ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ബസിൽതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്‌ണൻ (പൊന്നു -62) വാണ് മരിച്ചത്. ബുധൻ രാവിലെ 9-.45ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് പരിസരത്ത് വച്ച് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂർ തിരുവില്വാമല റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ കൃഷ്ണ ബസ് ജീവനക്കാരും യാത്രികരും ചേർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനായിരുന്നു. സംസ്കാരം വ്യാഴം രാവിലെ 10ന് പാന്‌പാടി ഐവർമഠം പൊതുശ്മ‌ശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: അഭിജിത്, അഭിത. മരുമക്കൾ: പ്രകാശ്, ഐശ്വര്യ.

Spread the love
See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top