PUDUKAD-NEWS-PUTHUKAD-NEWS

ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; വലപ്പാട് സ്വദേശി അറസ്റ്റിൽ.

വലപ്പാട്: കഴിഞ്ഞ 2026 മാർച്ച് 14-ന് വൈകിട്ട് നാലുമണിയോടെ എടമുട്ടത്തെ പൂട്ടി കിടക്കുന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്തുന്നതിനായി അതിക്രമിച്ച് കയറി സ്ഥാപനത്തിന്റെ ചില്ല് വാതിൽ പെളിച്ച് 15000/- രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തിന് സ്റ്റേഷൻ റൗഡിയായ വലപ്പാട് വട്ടപ്പരത്തി കരേപറമ്പിൽ വീട്ടിൽ ‘കണ്ണപ്പൻ’ എന്ന് വിളിക്കുന്ന ജിതിനെയാണ് (34) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ജിതിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും ഏഴ് അടിപിടികേസും കാപ്പ നിയമ പ്രകാരം നാടു കടത്തിയിട്ടുള്ളതും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, ജി എസ് ഐ സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ സോഷി, സിവിൽ പോലീസ് ഓഫീസർമാരായ മൺസൂർ, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  പാണഞ്ചേരിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top