ചേർപ്പ്: നാട്ടിക നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാഗോപി അന്തിക്കാട്, ചേർപ്പ് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. പ്രദേശത്തെ വീടുകളിലെത്തി വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച നിലപാടുകൾ വിശദീകരിക്കുകയും ചെയ്തു.
പര്യടനത്തിനിടെ പനംകുളം, കിടാകുളങ്ങര, ചേർപ്പ് പ്രദേശങ്ങളിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തതോടൊപ്പം ഗ്യാസ് വിതരണത്തിലെ കേന്ദ്ര അനാസ്ഥക്കെതിരെ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ, തൊഴിൽ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് പ്രചാരണം ശക്തമാക്കിയത്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും വലിയ ആവേശത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റു. കെ.കെ അനിൽ, എം നാരായണദാസ്, എം മധു, വി.എം വിനോദ്, പി.കെ ലോഹിതാക്ഷൻ, പി.എ ഷെമീർ, പി.എസ് സനന്ദ് തുടങ്ങിയ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും പര്യടനത്തിൽ പങ്കെടുത്തു.


