അന്തിക്കാട് : എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്ഗോപിയുടെ കലുങ്ക് – ആൽത്തറ സംഗമങ്ങൾക്ക് വീണ്ടും തുടക്കമായി. നാട്ടിക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി.സി. മുകുന്ദൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി അന്തിക്കാട് കുളത്തിന് ചേർന്നുള്ള ആൽത്തറയിലാണ് സംവാദം നടന്നത്.
നാസിക് എംഎൽഎ മഹേഷ്, ഡോ.വൈഭവ്, നാസിക് മണ്ഡലം പ്രസിഡന്റ് രാജേഷ്, ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ല സെക്രട്ടറി ജാൻസി, ബിജെപി നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് ഗോകുൽ കരിപ്പിള്ളി, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് രാഖി പ്രദീപ്,
പഞ്ചായത്ത് മെമ്പർ ബിജു അണ്ടേഴത്ത്, സുനിൽദത്ത് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. സത്യൻ അന്തിക്കാടിന്റെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് സുരേഷ്‌ഗോപി കലുങ്ക് ആൽത്തറ സംവാദത്തിനെത്തിയത്.


