കൊടകര : സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം സൂക്ഷിച്ച് നിൽക്കുന്നതിനായി കാണപ്പെട്ടതിന് കൊടകര വല്ല പാടി ദേശത്ത് മുരിങ്ങത്തേരി വീട്ടിൽ ലളിത് പ്രശാന്ത് (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർദാസ് പികെ , സബ്ബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ് എം ആർ, എ എസ് ഐമാരായ സാജു, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, ഷീബ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ഡെനിൻ, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


