യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് : തൃപ്രയാർ അയോധ്യ ബാറിന് സമീപം വെച്ച് നാട്ടിക പള്ളം ബീച്ച് സ്വദേശി എരണേഴത്ത് വീട്ടിൽ അഭിനവ് 18 കയസ് എന്നയാളെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് നാട്ടിക വല്ലത്ത് റോഡ് സ്വദേശി വേട്ടുവൻ തറ വീട്ടിൽ റിതിൻ (19 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്രയാർ അയോധ്യ ബാറിന് സമീപം അടിപിടി നടക്കുന്നത് കണ്ട് അവിടെ നിന്ന് ഓടി മാറിയപ്പോൾ അഭിനവ് പ്രതികളുടെ കൂടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് വീണതിലുള്ള വൈരാഗ്യത്താലാണ് അഭിനവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അഭിവനിന്റെ അരക്കെട്ടിന് മുകളിൽ മുറിവ് പറ്റിയതിൽ മൂന്ന് സ്റ്റിച്ച് ഇട്ടും മറ്റും ചികിത്സ നടത്തി.
റിതിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചഒരു കേസിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ സി എൻ, ഡ്രൈവർ എ എ എസ് ഐ ചഞ്ചൽ, ജി എസ് സി പി ഒ അനൂപ് കുമാർ, സി പി ഒ മാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close