അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പുലർച്ചെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി. സോളാർ വൈദ്യുത വേലി മരം ഉപയോഗിച്ച് തകർത്താണ് നാട്ടിലിറങ്ങിയത്. ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി. തുടർച്ചയായ വരവ് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് അറിയിച്ചു.


