തൃപ്രയാർ : നിയമ സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നാട്ടികയിലെ മൂന്ന് മുന്നണി കളുടെയും കൊട്ടിക്കലാശം തൃപ്രയാറിൽ ആവേശകരമായി. നൂറുകണക്കിന് പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കാളികളായി. എൽഡിഎഫ് സ്ഥാനാർഥി ഗീതാഗോപി നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തൃപ്രയാർ സെൻററിലേക്ക് എത്തി.
പ്രകടനത്തിനും റോഡ് ഷോയ്ക്കും എൽഡിഎഫ് നേതാക്കളായ ടി ആർ രമേഷ് കുമാർ, പി കെ ഷാജൻ, കെ പി സന്ദീപ്, എ എസ് ദിനകരൻ, യുകെ ഗോപാലൻ, കെ എം കിഷോർകുമാർ, ടി ഐ മധുസൂദനൻ, കെ ആർ സീത, ഷീലാ വിജയകുമാർ ഷീനാപറയാങ്ങാട്ടിൽ, സി ആർ മുരളീധരൻ സജ്നാ എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ പെരുമ്പിള്ളിശേരിയിൽ നിന്നും ഉച്ചയ്ക്ക് റോഡ് ഷോടെയാണ് ആരംഭിച്ചത്. വൈകീട്ട് തൃപ്രയാർ സെന്ററിൽ സമാപിച്ചു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി സി.സി. മുകുന്ദനും ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് തൃപ്രയാർ സെന്ററിൽ കൊട്ടിക്കലാശം നടത്തിയത്.


