PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചന്ദ്ര മോഹനൻ രാജസ്ഥാനമേറ്റു

കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചിറക്കൽ കോവിലകം ചന്ദ്രമോഹനൻ രാജ സ്ഥാനമേറ്റു.ബുധനാഴ്ച രാവിലെ കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അരിയും മഞ്ഞൾപൊടിയും പുഷ്പവും നാണയവും സമർപ്പിച്ച് അരിയിട്ട് വാഴ്ച നടത്തി വലിയ തമ്പുരാൻ അധികാര ദണ്ഡ് ഏറ്റെടുത്തു. തുടർന്ന് ശൃംഗപുരം ശിവക്ഷേത്രത്തിലും പടാകുളം അയ്യപ്പൻകാവ് ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം
ശ്രീകുരുബ ഭഗവതി ക്ഷേത്രത്തിൽ എത്തി. ശ്രീകോവിലിൻ്റെ പടിഞ്ഞാറേ നട തുറന്നു വലിയ തമ്പുരാൻ ദർശനം നടത്തി നെയ് കിണ്ടി സമർപ്പിച്ചതോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായി. ദേവസ്വം പ്രസിഡന്റ്. കെ. രവീന്ദ്രൻ, ബോർഡ്‌ മെമ്പർ. അഡ്വ. കെ. പി. അജയൻ, ദേവസ്വം കമ്മിഷണർ എസ്. ആർ. ഉദയകുമാർ,അസി. കമ്മീഷണർ എം. ആർ. മിനി,കൊടുങ്ങലൂർ ദേവസ്വം മാനേജർ കെ. വിനോദ്,റവന്യു ഇൻസ്‌പെക്ടർ അജിതകുമാരി, ദേവസ്വം ഓഫീസർ സുധീർ മേലെപ്പാട്ട്, സത്യധർമ്മൻ അടികൾ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ,
കോഴിക്കൽ മൂടലിനു ആദ്യ അവകാശികളായ തച്ചോളി വീട്ടുകാരുടെ പ്രതിനിധികൾ, വിവിധയിടങ്ങളിലുള്ള കോമരങ്ങളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Spread the love
See also  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡരികിലെ കാനകൾ ശുചിയാക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top