
ചാവക്കാട് : സംസ്ഥാനത്ത് വിധിയെഴുത്തിന്റെ സുപ്രധാന ദിനം. രാവിലെ ഏഴുമണിക്ക് 7 മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. മുതിർന്ന പൗരന്മാരും കന്നി വോട്ടർമാരും അടക്കം വലിയൊരു വിഭാഗം ജനങ്ങൾ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തി. സുഗമമായ വോട്ടെടുപ്പിനായി കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണ്. […]



