PUDUKAD-NEWS-PUTHUKAD-NEWS

വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു.

തൃശ്ശൂർ : വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് കുഴഞ്ഞുവീണത്. വാണിയംപാറ ഇ.കെ.എം.യു.പി സ്‌കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു.

Spread the love
See also  കാർ ഡിവൈഡറിൽ ഇടിച്ച് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top