തൃശ്ശൂർ പൂരം തിരുവമ്പാടി നടുവിലാൽ – നായ്ക്കനാൽ അലങ്കാര പന്തലുകളുടെ കാൽനാട്ട് കർമ്മം നടന്നു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി ആർ എം രവി സെക്രട്ടറി കെ ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, ജോ.സെക്രട്ടറി പി.രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങൾ,
ദേവസ്വം പ്രവർത്തകർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ പ്രസാദ്, മുൻമന്ത്രി വി എസ് സുനിൽകുമാർ, തിരുവമ്പാടി മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർ മറ്റു പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. നടുവിലാൽ പന്തലിന്റെ മേൽനോട്ടം സെയ്താലിക്കും നായകനാൽ പന്തലിന്റെ മേൽനോട്ടം മണികണ്ഠനും ആണ്.

