വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

വ്യക്തിവൈരാഗ്യത്തിൽ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അഭിജിത്തിനെയും സുഹൃത്തിനെയും ഇടിക്കട്ട കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ കുരിയാപ്പിള്ളി വീട്ടിൽ അൻസൽ (32) നെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ലുക്കൗട്ട് സർക്കുലർ പ്രകാരം അറസ്റ്റ് ചെയ്തത്.

ഈ കേസ്സിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്തതിന് ശേഷം കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പ്രതി ദുബായിൽ നിന്നും മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  ഭാവി കലാസമിതി വാർഷികവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top