പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 64 കാരൻ അറസ്റ്റിൽ. മലപ്പുറം എടയുർ സ്വദേശിയായ പറങ്ങോട്ടുപറമ്പിൽ വീട്ടിൽ തിയാമ്മു എന്ന കഞ്ഞുമുഹമ്മദ് (64) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂൺ മുതൽ 2026 ഫെബ്രുവരി വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംവം നടന്നത്. എരുമപ്പെട്ടിയിലുള്ള മദ്രസയിലെ ക്ലാസ്സ് മുറിയിൽ വെച്ച് പ്രതി പല തവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിൽ സംഭവം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ ചൈൽഡ് ലൈനിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് എരുമപ്പെട്ടി പോലീസാണ് കേസെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


