വാടാനപ്പള്ളി : കെ ടി എസ് പ്ലാന്റിന് സമീപം ഇന്ന് പുലർച്ച ഉണ്ടായ അപകടത്തിൽ എളവള്ളി സ്വദേശിയായ മുസ്ലിം വീട്ടിൽ അബൂബക്കർ എം എം യുടെ മകൻ മൊയ്നുദീൻ ജീസ്തി (29) ആണ് മരിച്ചത്. ഇന്ന് പുലർച്ച മൂന്നരയോടെ ആയിരുന്നു അപകടം.
വാടാനപ്പള്ളിയിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും എളവള്ളിയിൽ നിന്ന് അഞ്ചാം കല്ല് വഴി വാടാനപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ടോറസിന് അടയിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ നാട്ടുകാരും കണ്ടശ്ശാം കടവ് ഡി കോഡ് ആംബുലൻസ് പ്രവർത്തകരും ചേർന്ന്
എങ്ങണ്ടിയൂരിലെ എം ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മരണപ്പെട്ട ബൈക്ക് യാത്രക്കാരൻ മൊയ്നുദ്ദീൻ ജിസ്തി യുടെ മൃതദേഹം ഏങ്ങണ്ടിയൂരിലെ എം.ഐ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


