PUDUKAD-NEWS-PUTHUKAD-NEWS

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരന്‍ മരിച്ചു.

തൃശ്ശൂർ : ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരന്‍ പി.വി. ആദര്‍ശ് (19) നിര്യാതനായി. ഗുരുവായൂര്‍ പുത്തമ്പല്ലി വിജേഷിന്റെ മകനാണ്. ഏപ്രില്‍ 14ന് നെല്ലിയാമ്പതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുതിരാന് സമീപത്താണ് അപകടം ഉണ്ടായത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കൃഷ്ണനാട്ടം കലാകാരനായ കൃഷ്ണപ്രകാശിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ആദര്‍ശ് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Spread the love
See also  28-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top