PUDUKAD-NEWS-PUTHUKAD-NEWS

18 മണിക്കൂറിനുള്ളിൽ മൂന്ന് മോഷണങ്ങൾ : അന്തർസംസ്ഥാന മോഷ്ടാക്കളെ മുംബൈയിൽ വെച്ച് പിടികൂടി.

തൃശ്ശൂർ സിറ്റി പോലീസിന്റെ പഴുതടച്ച അന്വേഷണ മികവിൽ അഴിക്കുള്ളിലായത് ബോംബെ, തമിഴ്നാട്, കർണാടക തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ കവർച്ച, പിടിച്ചുപറി, റോബറി തുടങ്ങി 20ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കളായ തിരുനെൽവേലി സ്വദേശി ജയകുമാർ,നാഗാർകോവിൽ സ്വദേശി സെൽവൻ @ മദൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ഈ മാസം ആറാം തീയതിയാണ് സംഭവങ്ങൾ അരങ്ങേറിയത്. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിലനിൽക്കുന്ന ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തുനിന്ന് ഒരു വനിതാ അഭിഭാഷകയുടെ കഴുത്തിൽ കിടന്നിരുന്ന നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല ആരോ പൊട്ടിച്ചു കൊണ്ടുപോകുകയും തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെയും തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെയും പ്രത്യേക നിർദ്ദേശപ്രകാരം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖ് അവർകളുടെ അന്വേഷണസംഘമായ തൃശ്ശൂർ സിറ്റി സാഗോക് ടീം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വന്നിരുന്നു .
പ്രസ്തുത സംഭവം നടന്നതിന് മൂന്നു മണിക്കൂറുകൾക്കു ശേഷം തൃശ്ശൂർ സിറ്റിയിലെ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു കാർ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിക്കുകയും തുടർന്ന് പോലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം സാഗോക് ടീം രണ്ട് വിഭാഗമായി തിരിയുകയും ഇരു കേസുകളിലും കാര്യമായി അന്വേഷണം നടത്തുകയും ഇരു സ്ഥലങ്ങളിലെയും CCTV ക്യാമറകൾ പരിശോധിക്കുകയും സമാനമായ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചുള്ള അന്വേഷണം നടത്തുകയും ചെയ്യുകയും
തുടർന്ന് പീച്ചിയിൽ നിന്നും തട്ടിയെടുത്ത് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ആയതു കേന്ദ്രീകരിച്ച് അന്വേഷണം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും തുടർന്ന് ഒരാഴ്ചയോളം തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ കാർ തട്ടിയെടുത്ത പ്രതികൾ തന്നെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മാലപൊട്ടിക്കലിന് പുറകിലും എന്ന് വ്യക്തമാകുകയും പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിക്കുകയും ചെയ്തിരുന്നു.
പ്രതികൾ സംഭവത്തിന് ശേഷം മുംബൈയിലേക്ക് കടന്നുകളഞ്ഞതായും പോലീസിന് വ്യക്തമായ വിവരം ലഭിക്കുകയുണ്ടായി. തുടർന്ന് അന്വേഷണസംഘം മുംബൈയിൽ എത്തുകയും പ്രതികളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിൽ വീണ്ടുമൊരു മോഷണത്തിന് ഒരുങ്ങുകയായിരുന്ന പ്രതികളെ, അന്വേഷണസംഘം അതിസാഹസികമായി മുംബൈയിൽ പൂനയിലെ ഒരു കോളനിയിൽ നിന്നും പിടികൂടുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ, മൂന്നു പ്രതികൾ അടങ്ങുന്ന സംഘം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും ബസിൽ തിരുവനന്തപുരത്തുകയും തുടർന്ന് തിരുവനന്തപുരത്തുനിന്ന് റോഡ് സൈഡിൽ ഇരുന്ന ഒരു ബുള്ളറ്റ് മോഷ്ടിക്കുകയും തുടർന്ന് മോഷ്ടിച്ച ബുള്ളറ്റിൽ മൂന്നു പ്രതികളും തൃശ്ശൂരിൽ എത്തുകയും തൃശ്ശൂരിൽ ജില്ലാ കോടതി സമുച്ചയത്തിന് സമീപം ഒരു ചടങ്ങ് കഴിഞ്ഞു വരികയായിരുന്ന ബാർ കൗൺസിൽ അംഗമായ അഭിഭാഷകയുടെ കഴുത്തിൽ കിടന്നിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പ്രതികളിലൊരാൾ പൊട്ടിച്ചെടുക്കുകയും
തുടർന്ന് ബുള്ളറ്റിൽ കയറി രക്ഷപ്പെട്ട പ്രതികൾ തൃശ്ശൂർ മണ്ണുത്തി ഹൈവേയിലേക്ക് കടക്കുകയും ഹൈവേയിൽ എത്തിയ പ്രതികൾ റോഡ്സൈഡിൽ പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്ന കാർ ഡ്രൈവറെ കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം സംഘത്തിലെ രണ്ടുപേർ കാർ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
സംഘത്തിലെ മൂന്നാമൻ മോഷ്ടിച്ച ബുള്ളറ്റ് ഹൈവേയുടെ അരികെ ഉപേക്ഷിക്കുകയും തുടർന്ന് അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തമിഴ്നാട്ടിൽ വെച്ച് കണ്ടുമുട്ടിയ ഇവർ അവിടെ നിന്നും മോഷ്ടിച്ച കാറിൽ മുംബൈയിലേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥന്റെതാണ് ബുള്ളറ്റ്. കേരള സർക്കാർ മുൻ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള കാറാണ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പ്രതികൾ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.തൃശ്ശൂർ സിറ്റി പോലീസിന്റെ സമയോചിതമായ ഇടപെടലും അന്വേഷണ ചടുലതയും കൊണ്ട് മൂന്ന് ഇരകൾക്ക് ഒരേസമയം നീതി ലഭിച്ചിരിക്കുകയാണ്
മൂന്നു പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെയാണ് പോലീസിപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുക്ക് അവർകളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, ഒല്ലൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ  തോമസ് എന്നിവരും പീച്ചി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സാഗർ, സബ്ഇൻസ്പെക്ടർ ശ്രീ റഷീദ് അലി,ശ്രീ ജിനോ പീറ്റർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ,
തൃശ്ശൂർ സിറ്റി SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love
See also  🔴LIVE - പള്ളിപ്പുറം പയങ്കൽ ഭഗവതിക്ഷേത്രം - ഭരണി 2026 - Live Stream

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top