PUDUKAD-NEWS-PUTHUKAD-NEWS

ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു.

പെരിഞ്ഞനത്ത് ബൈക്ക് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തെക്കേപനക്കൽ ഗോവിന്ദൻ്റെ മകൻ സുനിൽ (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടുമുകാലോടെ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം താടിവളവിന് അടുത്താണ് അപകടമുണ്ടായത്, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ചലങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കയ്‌പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Spread the love
See also  പൂത്തറയ്ക്കൽ വിശുദ്ധ റോക്കിയുടെ ദേവാലയത്തിലെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top