മതിലകം : ബന്ധുവിനോടൊപ്പം യാത്ര ചെയ്യവെ മോട്ടോർ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മതിലകം കൂളിമുട്ടം മേലേഴത്ത് ഷാജഹാൻ്റെ ഭാര്യ സാബിറ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി എടവിലങ്ങ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തായിരുന്നു അപകടം. .
ഹംബ് ചാടുന്നതിനിടയിൽ മോട്ടോർ ബൈക്കിൻ്റെ പിൻസീറ്റിൽ നിന്നും വീണ സാബിറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സമയത്ത് അതുവഴി വന്ന കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ തൻ്റെ കാറിൽ ഇവരെ ആശുപത്രിയിലെ ത്തിക്കുകയുണ്ടായി. കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച വൈകീട്ടാണ് മരണമടഞ്ഞത്.


