PUDUKAD-NEWS-PUTHUKAD-NEWS

മുണ്ടത്തിക്കോട് ദുരന്തം: ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 17 ആയി.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശി രാകേഷ് (55) ആണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ മരിച്ചത്. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.
ഇന്നലെ ഗുരുതരമായി പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. അറുപത് ശതമാനത്തോളം പൊളളലേറ്റിരുന്നു.

Spread the love
See also  ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച ഹർഷനും ധനേഷനും അമലിനും ആദരവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top