പവര്‍കട്ടല്ല, പീക്ക് ലോഡ് മാനേജ്‌മെന്റ്..! 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച്‌ കെഎസ്‌ഇബി

പവര്‍കട്ടല്ല, പീക്ക് ലോഡ് മാനേജ്‌മെന്റ്..! 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച്‌ കെഎസ്‌ഇബി

പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന രീതിയില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച്‌ പ്രാദേശികമായിട്ടായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

ആറ് മണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതല്‍. അതിനാല്‍ അതത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ച്‌ ഈ സമയത്തിനിടയില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്‌ഇബിയുടെ തീരുമാനം. വൈദ്യുതി മുടക്കം നേരത്തെ തന്നെ എസ്‌എംഎസായി ആയി ഉപഭോക്താക്കളെ അറിയിക്കും.

വേനല്‍ച്ചൂടിനൊപ്പം ഉഷ്ണ തരംഗം കൂടി വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം പ്രതിദിന കണക്കില്‍ സര്‍വകാല റെക്കോഡ് തിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കെ എസ് ഇ ബിയുടെ നിലപാട്. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച്‌ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.നിലവില്‍ കണക്കുകൂട്ടലുകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഉള്ളത് എന്നും ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വകുപ്പെന്നും കെഎസ്‌ഇബി പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്ന് പറഞ്ഞു.

അതേസമയം രാത്രിയില്‍ വ്യത്യസ്ത സമയങ്ങളിലായി 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് തുടരുകയാണ്. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 2 വരെ കുറഞ്ഞത് 5500 മെഗാവാട്ട് ആണ് ആവശ്യകത. ശനിയാഴ്ച പീക്ക് സമയത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത 5770 മെഗാവാട്ട് ആയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം 11.5075 കോടി യൂണിറ്റായിരുന്നു.അതിനിടെ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഉപാധികളോടെ കെഎസ്‌ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാര്‍ക്കറ്റിലെ (ഡിഎഎം) നിരക്കിനെക്കാള്‍ 50 പൈസ വരെ അധികം നല്‍കി മേയ് 15 വരെ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതിന് മുന്‍പ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ പിന്നെ വൈദ്യുതി വാങ്ങരുതെന്നും റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലുണ്ട്.

See also  “ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top