വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം; സഹോദരൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍; അറസ്റ്റ് ചെയ്ത് പോലീസ്

വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം; സഹോദരൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍; അറസ്റ്റ് ചെയ്ത് പോലീസ്

ചേലക്കര പുലാക്കോട് യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. തോട്ടുപാലം 27 കാരനായ അൻസാർ അലിയാണ് മരിച്ചത്.

സംഭവത്തില്‍ 32 കാരനായ സഹോദരൻ അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങള്‍ക്കിടയിലെ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.

ഞായർ രാവിലെ 7 മണിയോടെയാണ് അൻസാറിനെ വീട്ടില്‍ തലയിലും പുറത്തും മുറിവേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

തലയില്‍ നാലിഞ്ച് നീളത്തിലും പുറത്ത് ഏഴിഞ്ച് നീളത്തിലും ആഴത്തിലുള്ള മുറിവുകള്‍ ഇൻക്വസ്റ്റ് സമയത്ത് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ മുറിവുകള്‍ ആയുധം ഉപയോഗിച്ച്‌ ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങിയത്. മരണം നടന്ന ദിവസം രാവിലെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ മുൻവാതിലും പിൻവാതിലും പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഈ അസ്വാഭാവികതയാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്. ഞായർ പുലർച്ചെ സഹോദരങ്ങള്‍ക്കിടയിലെ തർക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. പ്രതി അൻവർ ബസ് കണ്ടടക്ടർ ആണ്. ടാക്സി ഡ്രൈവർ ആണു മരിച്ച അൻസാർ. അവിവാഹിതനാണ്.

Spread the love
See also  എസ്‌.എസ്.എൽ.സി പരീക്ഷയിൽ ചേർപ്പ് മേഖലയിലെ വിവിധ സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയ തിളക്കം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top