കേരളം ആര് ഭരിക്കും? വിധിയറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം

കേരളം ആര് ഭരിക്കും? വിധിയറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ നാളെ. 8 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.

വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്ത് 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിട്ടുള്ളത്. വിധിദിനമായ നാളെ രാവിലെ എട്ടിന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികളാരംഭിക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍, ഒബ്സര്‍വറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Spread the love
See also  അവിണിശ്ശേരി ഗ്രാമിപഞ്ചായത്ത് പതിനാലാം വാർഡിൽ ബാലസഭ രൂപീകരണം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top