PUDUKAD-NEWS-PUTHUKAD-NEWS

എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കുന്നംകുളം ദയ റോയൽ ആശുപത്രിയിലെ പിആർഒ മരിച്ചു.

എരുമപ്പെട്ടി അണ്ടേക്കാട് പീടികയിൽ അബ്ബാസിന്റെ മകൻ അബു താഹിർ (31) ആണ് മരിച്ചത്.. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാവിലെ എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിലേക്ക് പോകുകയായിരുന്ന ഇദ്ദേഹത്തിൻറെ ബൈക്കിന് പുറകിൽ എരുമപ്പെട്ടി സെൻ്റ് മേരീസ് ആശുപത്രിയ്ക്ക് അടുത്തുവച്ച് വിവാഹ പാർട്ടിക്കാർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബു താഹിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.അവിവാഹിതനാണ്.കഴിഞ്ഞ 5 വർഷമായി റോയൽ ദയ ആശുപത്രിയിൽ ജോലി ചെയ്യുന്നു.

Spread the love
See also  കള്ളും, കറിയും കഴിച്ചതിന്റെ പണം ചോദിച്ചതിന് ഷാപ്പ് മാനേജരെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top