PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്തെ UDF ന്റെ ചരിത്ര വിജയം തൃപ്രയാറിൽ UDF ആഹ്ലാദ പ്രകടനം നടത്തി.

തൃപ്രയാർ : സംസ്ഥാനത്തെ യു ഡി എഫിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പങ്ക് വെച്ച് തൃപ്രയാറിൽ യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. കൊട്ടും മേളവും വർണ്ണ തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും തൃപ്രയാർ പോളി ജംഗ്‌ഷനിൽ നിന്നും തുടങ്ങിയ പ്രകടനം തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരം അവസാനിച്ചു.
യു ഡി എഫ് ചെയർമാൻ പി എം സിദ്ദിഖ്,നേതാക്കളായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത് ,വി ആർവിജയൻ ,കെ എ കബീർ, പി വിനു ,എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ, വി ഡി സന്ദീപ് ,സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ ,പി എച് മുഹമ്മദ്‌,മെമ്പർമാരായ സുബില പ്രാസാദ് ,സീന ഉണ്ണികൃഷ്ണൻ ,സിന്ധു സിദ്ധപ്രസാദ് ,ബിന്ദു പ്രദീപ്‌ ,സി കെ ഷാജി ,ഹനീഫ പി സി ജയപാലൻ ,പി കെ വാസൻ എന്നിവർ നേതൃത്വം നൽകി

Spread the love
See also  വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top