PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളിയിൽ സേവ് കോൺഗ്രസ്സിന്റെ പേരിൽ കെസിക്ക് ഫ്ലക്സ് വെച്ച സിപിഎം നേതാവ് ക്യാമറയിൽ കുടുങ്ങി.

വാടാനപ്പള്ളിയിൽ സേവ് കോൺഗ്രസ്സിന്റെ പേരിൽ കെസിക്ക് ഫ്ലക്സ് വെച്ച സിപിഎം നേതാവ് ക്യാമറയിൽ കുടുങ്ങി. വാടാനപ്പള്ളി: സേവ് കോൺഗ്രസ്സിന്റെ പേരിൽ കെസിക്ക് ഫ്ലക്‌സ് വെച്ച സിപിഎം നേതാവിന് സിസിടിവി പാരയായി.
കഴിഞ്ഞ ദിവസം രാത്രി 11നാണ് കെ.സി. വേണുഗോപാലിൻ്റെ ഫോട്ടോവെച്ച് ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഎം നേതാവ് സ്ഥാപിച്ചത്. രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്തു. എന്നാൽ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം
വിവരമറിഞ്ഞു.
സിപിഎം നേതാവും വാടാനപ്പള്ളി ലോക്കൽ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദാണ് പണിയൊപ്പിച്ച് കുടുങ്ങിയത്. യുഡിഎഫ് മണ്ഡലം കമ്മറ്റി ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. വാടാനപ്പള്ളിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഎമ്മിൻ്റെ ലോക്കൽ -ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുൽസിത പ്രവൃത്തിയെന്ന് മണ്ഡലം യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
വാടാനപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിന് കെ.വി. സിജിത്ത്, പി.എ. സിദ്ദീഖുൽ അക്ബർ, ഷാജു പണിക്കവീട്ടിൽ, സുനിൽ വാലത്ത്, എ.എസ്. സബിത്ത്, ജുബുമോൻ വാടാനപ്പള്ളി, ഫാസിൽ അബ്‌ദുൽ ജലീൽ, കെ.എം. ദിൽഷാദ് തുടങ്ങിവർ നേതൃത്വം നൽകി.

Spread the love
See also  ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top