തൃശ്ശൂര്‍ – കുന്നംകുളം റോഡില്‍ ബഥിനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ചൊവ്വാഴ്ച്ച 11 മണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ തന്നെ പരിസരവാസികളും മറ്റ് വാഹനയാത്രികരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. തിരക്കേറിയ തൃശ്ശൂര്‍-കുന്നംകുളം റോഡില്‍ അപകടത്തെത്തുടര്‍ന്ന് അല്‍പ്പനേരം ഗതാഗത തടസ്സമുണ്ടായി.




