എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് നടത്തും. ചൊവ്വാഴ്ച ചേർന്ന ക്യുഐപി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തും.
ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നല്‍കുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തില്‍ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാല്‍ പ്ലസ് വണ് പ്രവേശനത്തെയുള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.




