സ്വര്‍ണം ഞെട്ടിച്ചു;പവന് 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം

സ്വര്‍ണം ഞെട്ടിച്ചു;പവന് 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം രൂപയില്‍ അധികം വര്‍ധിച്ചു.

ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിക്കുന്നത് ആദ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തിയതാണ് ഇന്നത്തെ പൊടുന്നനെയുള്ള വിലക്കയറ്റത്തിന് കാരണം. ഇനിയുള്ള ദിവസങ്ങളില്‍ ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വില വ്യത്യാസം വരിക.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 10200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഓരു ഗ്രാമിന് 1275 രൂപയും. ഇത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. സമാനമായ വിലമാറ്റം മറ്റു കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഇന്ന്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി.

Spread the love
See also  എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top