അപകടാവസ്ഥയിലായ ആൽമരം മുറിച്ചുമാറ്റുന്നതിനിടെ കടപുഴകിവീണ് തൊഴിലാളിക്ക് പരിക്ക്. ശ്രീനാരായണപുരം സെന്ററിന് സമീപത്തെ ക്ഷേത്രക്കുളത്തിന് അരികിലുള്ള ആൽമരം മുറിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മരത്തിന് മുകളിലും താഴെയുമായി 4 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് പെട്ടെന്ന് മരം ചെരിഞ്ഞ് വീണത്. മരത്തിന് മുകളിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.




