ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ എത്തും.അര ലിറ്റർ കുപ്പികളിലായാണ് ഈ പുതിയ മദ്യം വിപണിയിലിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില.മലബാർ ഡിസ്റ്റിലറീസിലാണ് മിന്നല്‍ മാജിക് ഉല്‍പാദിപ്പിക്കുന്നത്. ഫെബ്രുവരി 21-ന് ഉദ്ഘാടനം ചെയ്ത ഈ പ്ലാന്റ് കേവലം നാലര മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലാന്റില്‍ മിനിറ്റില്‍ 240 കുപ്പികളില്‍ വരെ മദ്യം നിറയ്ക്കാൻ ശേഷിയുണ്ട്. പ്രതിദിനം 9,000 കെയ്സ് മദ്യം ഉല്‍പാദിപ്പിക്കാനാണ് നിലവിലെ തീരുമാനം.




