PUDUKAD-NEWS-PUTHUKAD-NEWS

മരത്താക്കരയിൽ ബസ് അപകടം; 9 പേർക്ക് പരിക്ക്.

ദേശീയപാതയിലെ മരത്താക്കരയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അമ്പല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസ് ഡ്രൈവറുടെ കാലിന് പരിക്കേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ 9 പേർക്ക് നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Spread the love
See also  ബൈക്ക് മോഷണം പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top