PUDUKAD-NEWS-PUTHUKAD-NEWS

ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

പെരിങ്ങോട്ടുകര താന്ന്യത്ത് ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താന്ന്യം സഹോദര വീഥിയിൽ മാളൂക്കര വീട്ടിൽ രാകേഷിന്റെ മകൾ ആതിമ (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴരയോടെ മരിച്ചു. താന്ന്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.

Spread the love
See also  ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top