loader image

തൃശ്ശൂരിൽ വൻ ബ്രൗൺ ഷുഗർ വേട്ട : രണ്ടുപേർ പിടിയിൽ.

തൃശ്ശൂർ : പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐ ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ( 34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ വലയിലായത്.
ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കു മരുന്ന് വിൽക്കുന്നെണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.
സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ VJ റോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ N. സുദർശനകുമാർ, ഇന്റലിജൻസ് ബുറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) V.M ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ K. M കണ്ണൻ, C. J റിജോ എന്നിവർ പരിശോധന സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love
See also  പെരിഞ്ഞനത്ത് ബാങ്കിനുള്ളിൽ കയറി കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close