കഴിമ്പ്രം വാഴപ്പുളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി മുല്ലങ്കത്ത് നന്ദകുമാർ ശാന്തിയുടെ മുഖ്യകാർമിത്വത്തിൽ പൂമൂടൽ നടന്നു. വൈകിട്ട് ചുറ്റുവിളക്ക് ദീപാരാധനയ്ക്കു ശേഷമാണ് പൂമുടൽ നടന്നത്. ക്ഷേത്രമേൽശാന്തി മനോജ് ശാന്തിമാരായ സനോജ്, പുരുഷോത്തമൻ എന്നിവർ സഹകാർമികരായിരുന്നു.
നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വി യു രാധാകൃഷ്ണൻ വി ആർ ഹരിദാസൻ വി കെ ഷാജി വി എൽ സുരേഷ് വി ജെ ശാലിവി ജെ അനിരുദ്ധൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



