നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് മോട്ടർ പമ്പ് സെറ്റ് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം എരിഞ്ഞേരിപാലം പച്ചാക്കൽ സുധിയെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ലോകമലേശ്വരം മുസിരിസ് നഗർ പൂത്തോട്ട വീട്ടിൽ റഷീദിന്റെ ഉടമസ്ഥതയിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ വെള്ളം പമ്പ് ചെയ്യാനായി സ്ഥാപിച്ചിരുന്ന 6500 രൂപ വിലവരുന്ന ഇലക്ട്രിക് മോട്ടോറാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ 15ന് വൈകിട്ട് ആയിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



