PUDUKAD-NEWS-PUTHUKAD-NEWS

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാടാനപ്പള്ളി : ദേശീയ പാത 66 ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകൻ മകൻ അനൂപ് (40) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 13 നാണ് രാവിലെ അനൂപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ച് പരിക്കേറ്റത് ഇയാളെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പരിക്ക് ഗുരുതമായതിനാൽ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Spread the love
See also  തേക്കിൻകാട് മൈതാനം: രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക് പിൻവലിക്കണം; ജൂലൈ 20ന് സി.പി.ഐ സായാഹ്ന സമരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top