PUDUKAD-NEWS-PUTHUKAD-NEWS

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇരട്ട സഹോദരിമാർക്ക് അനുമോദനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

പെരിങ്ങോട്ടുകര : കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെയും – എട്ടാം വാർഡിന്റെയും നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികളും ഇരട്ട സഹോദരിമാരായ കീഴുപ്പിള്ളിക്കര ബിജു – സംഗീത ദമ്പതികളുടെ മക്കളായ ഗംഗ – ഗായത്രി എന്നിവരെയും,
കീഴുപ്പിള്ളിക്കര കായംകുളം വീട്ടിൽ അബ്ദുൾ സമദ് മാഷിന്റെയും, ഷാഹി ടീച്ചറുടെ മകനും ഗവ. നളന്ദ ഹൈസ്കൂൾ വിദ്യാർത്ഥിയുമായ മുഹമ്മദ് തമീമിനെയും വസതിയിലെത്തി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ ഷാൾ അണിയിച്ചും, മധുരം നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. എം.കെ. ചന്ദ്രൻ,എം.കെ. ഉണ്ണിരാജൻ, പി.ബി. രമേഷ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ഓട്ടുകമ്പനിയിലെ തൊഴിലാളി ടോറസ് ലോറിക്കടിയിൽപെട്ട് മരിച്ച നിലയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top