ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ സ്വദേശി ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ വാടകയായി ഓടിക്കുന്ന ഇയാൾ ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് കേസെടുത്തു.
ശ്രീജിത്ത് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റ കേസിലും പ്രതിയാണ്.




