സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,305 രൂപയാണ് ഇന്നത്തെ വില.

ഒരു പവൻ സ്വർണത്തിന് 1,14,440 രൂപ നല്‍കണം. ഇന്നലെത്തെ അപേക്ഷിച്ച്‌ ഗ്രാമിന് 70 രൂപയുടെ കുറവും പവന് 560 രൂപയുടെ കുറവുമാണ് ഉണ്ടായിരിക്കുന്നത്.

പതിനെട്ട് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,755 രൂപയും പവന് 94,040 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപയും 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയ ഒൻപത് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,900 രൂപയാണ് വില (പവന് 47,200 രൂപ).

വെള്ളി വിലയിലും ഇന്ന് ഇടിവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 275 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,750 രൂപയുമാണ്. കേരളത്തിലെ സ്വർണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.

Spread the love
See also  10 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ യുവാവ് പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top