PUDUKAD-NEWS-PUTHUKAD-NEWS

വിൽപനയ്ക്കായി സൂക്ഷിച്ച 29 ലിറ്റർ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.

മതിലകം: വിൽപനയ്ക്കായി അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചുവെച്ച യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പാപ്പിനിവട്ടം വില്ലേജ് സ്വദേശി അറക്കൽ വീട്ടിൽ സനി (40) എന്നയാളെയാണ് മതിലകം പോലീസ് പിടികൂടിയത്.

ഞായറാഴ്ച (31-05-2026) വൈകീട്ട് മൂന്നരയോടെ മതിലകം പാലത്തിനടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. വൻലാഭം ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 29 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
500 മില്ലി ലിറ്ററിന്റെ 52 കുപ്പികളും, ഒരു ലിറ്ററിന്റെ 3 കുപ്പികളുമാണ് പ്രതിയുടെ പക്കലുണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. പ്രതിക്കെതിരെ കേരള അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജയ് എസ്. മേനോൻ, ജി.എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ മാരായ സനീഷ്, ഷനിൽ, സി.പി.ഒ മാരായ സബീഷ്, ബിനിൽ, മിഥുൻ, സൻസിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  ചാലക്കുടിയിൽ കാർ അപകടം; യുവാവ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top