ലഹരിക്കെതിരായ സംസ്ഥാന വ്യാപക ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത വൻ ലഹരിശേഖരം ഇന്ന് നശിപ്പിച്ചു.
നശിപ്പിച്ചത്:
57.36 കിലോ കഞ്ചാവ്, 134.1 ഗ്രാം മെത്താഫെറ്റമിൻ, 389.34 ഗ്രാം ഹാഷിഷ് ഓയിൽ
കഞ്ചാവ് ബീഡികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ
പാലിയേക്കരയ്ക്ക് സമീപം ചിറ്റിശേരിയിലെ ചൂളയിൽ വെച്ചാണ് ലഹരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചത്. തൃശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കൂ:
യോദ്ധാവ് വാട്സ്ആപ്പ്: 9995966666. ആന്റി നാർക്കോട്ടിക് സെൽ: 9497927797



