തൃശ്ശൂർ : പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കാഞ്ചേരിയിൽ ആണ് സംഭവം. കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണൂത്തി പോലീസിൻ്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്.
വടക്കുംചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങ് വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് രാഹുൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.


