ഓപ്പറേഷന്‍ തൂഫാന്‍: തൃശ്ശൂരില്‍് കുക്കറിലെ ചോറിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി; യുവാവ് കസ്റ്റഡിയില്‍

ഓപ്പറേഷന്‍ തൂഫാന്‍: തൃശ്ശൂരില്‍് കുക്കറിലെ ചോറിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി; യുവാവ് കസ്റ്റഡിയില്‍


പോലീസിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി കുന്നംകുളത്ത് വന്‍ കഞ്ചാവ് വേട്ട. പാചകം ചെയ്തു വെച്ച കുക്കറിലെ ചോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പുട്ടി സ്വദേശി തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് പ്രതിയുടെ വീട്ടില്‍ പോലീസ് എത്തിയത്. എന്നാല്‍ പരിശോധനയില്‍ സംശയം തോന്നിയ പോലീസ് അടുക്കളയില്‍ ഇരുന്ന കുക്കര്‍ തുറന്ന് നോക്കിയപ്പോഴാണ് ചോറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Spread the love
See also  27-07-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top