എംജി നഗറിലെ കാർത്തിക്കിന്റെ വീട്ടിലാണ് ഇന്നും ഇന്നലെയുമായി പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും സീറ്റിനടികളിൽ നിന്നായി നിരവധി കുഞ്ഞുങ്ങളെ പിടികൂടി. കഴിഞ്ഞ ദിവസം വീട്ടിനുള്ളിലേക്ക് ഒരു പാമ്പിൻ കുഞ്ഞ് ഇഴഞ്ഞുവരുന്നത് കണ്ടതോടെയാണ് പരിശോധന ആരംഭിച്ചത്.
വീട്ടിലെ തറ പൊളിച്ചും പരിശോധന നടത്തിയെങ്കിലും, ഇനിയും കുഞ്ഞുങ്ങൾ വീടിനുള്ളിലേക്ക് കയറിയിട്ടുണ്ടോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. സമീപത്തെ തോട്ടിൽ നിന്നാകാം ഇവ എത്തുന്നതെന്നാണ് സംശയം.




