PUDUKAD-NEWS-PUTHUKAD-NEWS

കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കുന്നംകുളം : കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 6 പേർക്ക്‌ പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത കേച്ചേരിയിലാണ്‌ അപകടം. ഗുരുതരമായി പരിക്കേറ്റ ചേർപ്പ് ആനകല്ല് തെക്കുട്ട് പരേതനായ നാരായണൻ മകൻ നിധിൻ (35) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു.
കുന്നംകുളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പിക്കപ്പ്‌ വെട്ടിപ്പൊളിച്ചാണ്‌ അകത്തുണ്ടയിരുന്നവരെ പുറത്തെടുത്തത്‌. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഗീതയാണ് മരിച്ച നിധിന്റെ മാതാവ്. സഹോദരൻ: നവീൻ.നിധിൻ അവി വാഹിതനാണ്.

Spread the love
See also  അത്താണിയിൽ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയിൽ ഒരാൾ കുടുങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top